അവളോട് പറയാന്‍ വേണ്ടി മാത്രമായി ഞാന്‍ കരുതിവച്ച കുറെ സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു.....
അവള്‍ക്കു മാത്രമായുള്ള എന്റെ കവിതകള്‍ ഞാന്‍ ഇനിയും എഴുതിതുടങ്ങിയിട്ടില്ല.... അവളുടെ മാത്രം ചിത്രം വരക്കാന്‍ വെമ്പിയ എന്റെ വിരലുകള്‍ക്ക് ക്യാന്‍വാസിലെ വരകളെ യോജിപ്പിക്കുവാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.....
നമ്മുടേതെന്നു കരുതാന്‍ ഒരു ഫെബ്രുവരി 14 ഉം ഇതുവരെയുണ്ടായതുമില്ല....
ഞാന്‍ ഇനിയും ഞാനായിതന്നെ തുടരുന്നു...,
കൂട്ടുകാരുടെ പ്രണയസന്ദേശങ്ങള്‍ നോക്കിക്കൊണ്ടിരുന്നപ്പോള്‍ കുറച്ചുനേരതെക്കെങ്കിലും ഞാനാശിച്ചത് ഇതുപോലെ നല്ലൊരു സന്ദേശം ഡ്രാഫ്റ്റ് ചെയ്യാന്‍ ഇനി എന്നുകഴിയുമെന്നല്ലാതെ മറ്റൊന്നുമല്ല....
എല്ലാവരും അവരവരുഉടെ പ്രണയത്തിനു പിറകെ ആയിരിക്കുമ്പോള്‍ പ്രണയത്തെ അക്ഷരപ്പൂട്ടിടാന്‍ ഒരു ശ്രമം അത്രതന്നെ....
അവരെ പിന്താങ്ങുവാന്‍ നല്ല സുഹൃത്തുക്കള്‍ വേണമെന്നിരിക്കെ, അക്കുട്ടതിലേക്ക് ഞാനും... എല്ലാ പിന്തുണയുമായി.....
അങ്ങിനെ ഒക്കെ ആണെന്നിരിക്കിലും എന്റെ പ്രണയത്തെ എല്ലാ തീവ്രതയോടുംമോപ്പം എന്ന്റെ സഖിക്കായി ഞാന്‍ കരുതിവക്കുന്നു...
അതുവരെ ഋതുഭേതങ്ങളെ.... നിങ്ങളെ ഞാന്നറിയുന്നില്ല,
ഞാന്‍ വരുന്നുണ്ട് എന്റെ സഖിയോടൊപ്പം എന്റെ പ്രണയത്തെ ആഘോഷിക്കാന്‍....
അതുവരെ....
“മഴഞാനറിഞ്ഞിരുന്നില്ല... നിന്റെ കണ്ണുനീരെന്നുള്ളിലുതിരുംവരെ(അവള്‍ കരയാതിരിക്കട്ടെ)
വെയില്‍ ഞാനറിഞ്ഞിരുന്നില്ല ... എന്റെ ഉള്ളില്‍ നിന്‍ ചിരിനേര്‍ത്തുപടരുംവരെ......” (ആ വെയില്‍ മങ്ങാതിരിക്കട്ടെ)
വാലന്‍ന്റൈന്‍ ദിവസതിന്‍റെ എല്ലാ ഭാവുകങ്ങളും എന്റെ പ്രിയപ്പെട്ടവര്‍ക്കായി
Jacobanson
13/02/2012
ninakayi aval kathirikunnundu......aval varum....ninodu anuvatham chothikathe ninte veetupadivathilil ethum....oru nal...
ReplyDelete:)
കാത്തിരിക്കുന്നെന്നോ? പക്ഷെ അനുവാദമില്ലാതെ കടന്നുവരുവനുള്ള മനസ്സുറപ്പുണ്ടാകുമോ??
Deleteധൃതിയില്ല സമയമെടുത്തോട്ടെ....