25 October 2013

സ്നേഹാക്ഷരം (Preface of An Autograph Year 2007)


യാത്രയില്‍ കൂടെ കരുതാന്‍ വിട്ടുപോയെന്നു സംശയിച്ചവ ഇന്നലെ തിരിച്ചു കിട്ടി
കാലം 2007 ഫെബ്രുവരി 12
സമയം 11:17

കൈയെഴുതിലെ (AUTOGRAPH) ശ്രദ്ദിക്കപെടാതെ പോയ ആദ്യ പേജ്

സ്നേഹാക്ഷരം/ LETTERS OF LOVE

റെക്കോഡുകള്‍ എഴുതിതീരാനുണ്ടായിരുന്നപ്പോള്‍ ധൃതിയില്‍ കോറിയിട്ടവ!!
==============================================================
ഇത് നിനക്കുവേണ്ടി കുറിക്കുന്ന സ്നേഹാക്ഷരങ്ങള്‍
നിനക്കുവേണ്ടി സൂക്ഷിച്ച ഹൃദയചിത്രങ്ങള്‍ , അനന്യലഭ്യമായ വളപ്പൊട്ടുകള്‍
കടന്നുപോയവയിലേക്കൊരു തിരുഞ്ഞുനോട്ടം

നടന്നുകയറിയ പടികളും സ്വാഗതമരുളി കുറിതൊടുവിച്ച സ്ഥലത്തെ മൂത്ത പയ്യന്മാരും വകഭേതങ്ങളും (എല്ലാ ബഹുമാനത്തോടും കൂടിത്തന്നെ)
ഭരണവകുപ്പിനെ പേടിച്ചു കഴിച്ചുകൂട്ടിയ ഒന്നാംവര്‍ഷം
അതില്‍ പഠനമുപേക്ഷിച്ചു തടിതപ്പിയ മണിക്കൂറുകളാണ് ഞാനിന്നോര്‍ത്തിരിക്കുന്നത്
പ്രാണിസങ്കേതമായിരുന്ന പഴയ കാമ്പസ്‌ (ഞങ്ങള്‍ പുതിയ കാമ്പസിലെ താരങ്ങള്‍ ആണുപോലും!!)
അവിടേക്കുള്ള വഴിയെ കണ്ടുമുട്ടുന്ന പഞ്ചാര മരം ( ആവശ്യം വന്നില്ല )
വിശപിന്‍റെ വിളികള്‍ക്ക് ശമനം വരുത്തിയ കാന്‍റീന്‍, ചേര്‍ന്നുള്ള ബുക്ക്‌ ഷോപ് , വായനശാലയോടു ചേര്‍ന്നുള്ള വായനാമുറിയില്‍ യധേഷ്ട്ടം വിഹരിക്കുന്ന തന്മാത്രകള്‍ !! ഫിസിക്കല്‍ ഫിറ്റ്‌നെസ് സെന്റര്‍
അജ്ഞാതമായി ഇന്നും* അടഞ്ഞുകിടക്കുന്ന ലാംഗ്വേജ് ലാബ്‌ ,ലേഡീസ് വെയിറ്റിംഗ് റൂം, ജെന്‍സ് കംഫോര്‍ട്ട് സ്റ്റേഷന്‍

ബെസ്റ്റ് ഓഫ് ത്രീ നടത്താറുള്ള ടാറിട്ട മുറ്റം
അവിടെ ഷട്ടില്‍ കളിച്ചു വെളുപ്പിച്ച ഒരു രാത്രിയുണ്ട്
ഒരു സംഭവബഹുലമായ ഒന്നാം വര്‍ഷ ഏകദിന ടൂര്‍ പായ്ക്ക് അതിന്റെ പശ്ചാത്തലത്തില്‍ (2004)
ഞാനൊന്നു പറഞ്ഞോട്ടെ കൂട്ടുകാരെ നിങ്ങള്‍ പലരും അന്ന് മാറിനിന്നതിനോട് എനിക്കിന്നും യോചിക്കാന്‍ കഴിയില്ല

ഉറക്കമില്ലാത്ത രാത്രി,പുലര്ച്ചക്കുള്ള നടത്തം.അന്നുകുടിച്ച ആ ചായയുടെ രുചി ഇനി അങ്ങനോന്നുണ്ടാവില്ല

വായനാശാലയുടെ താഴെയുള്ള തണല്‍മരച്ചോട്ടില്‍ "വെറുതെ " ഇരുന്നു കാക്കയെ ഓടിച്ച വൈകുന്നെരങ്ങളും
എഴുതാന്‍ മറന്നതും മനപൂര്‍വ്വം എഴുതാതിരുന്നതും
അങ്ങനെ എന്തെല്ലാം.......!!!!

ഒരു ചട്ടക്കൂടില്‍ നിന്നും എഴുതിതുടങ്ങി അവസാനിപ്പികനിരുന്നതായിരുന്നു
എങ്ങുമെത്താതെ വഴിതെറ്റികൊണ്ടുപോകുന്ന മനസ്സ്‌ വിരലുകളെ നിയന്തിക്കാതെ വിട്ടിരിക്കുന്നു.
ഒന്നും ഒരു ശ്രേണിയില്‍ അല്ല, മനസ്സിലേക്ക് ഓടിയെത്തിയ ക്രമം അത്രതന്നെ

അന്യമാവാന്‍ പോകുന്ന നിമിഷങ്ങള്‍
തുറന്നുകാണിക്കാന്‍ വെമ്പുന്ന ഹൃദയത്തെ വരച്ചുകാണിക്കാന്‍ ശ്രമിക്കുമ്പോള്‍ അടിയറവു പറയുന്ന അക്ഷരക്കൂട്ടങ്ങള്‍ !!!
കാലചക്രത്തിന്റെ വട്ടം ചുറ്റലില്‍ തിരിച്ചുവരാന്‍ സാധിക്കാത്ത വര്‍ഷങ്ങളുടെ ഏങ്ങലടികള്‍
അതിന്റെ മാറ്റൊലി കര്‍ണപുടങ്ങളെ വിറപ്പിക്കുന്നു
ഇങ്ങനെയുള്ള അനെകവര്‍ഷങ്ങള്‍ തന്റെ സന്താനങ്ങള്‍ക്ക് വരമരുളിയ കലാലയം

സുഹൃദ്ബന്ധം അതിന്റെ ആഴങ്ങള്‍ കണ്ടെത്തിയ അവസാനവര്‍ഷം
ഒമ്നിയും ഓട്ടോറിക്ഷ തമ്മിലെന്താണ് ബന്ധമെന്ന് പഠിച്ചതും അങ്ങനെ ഒരു ഡിസംബര്‍ അഞ്ചിനായിരുന്നു (05/12/2006)
അരുവിക്കള്‍ വെള്ളച്ചാട്ടവും ഒരു ദിവസവും
ജീവിതം കാലില്‍ തൂക്കിയെടുത്ത ഒരു പകല്‍
അതിനു ശേഷം നേരെ ഫിസിക്സ് പ്രാക്ടിക്കല്‍ ഹാളിലേക്ക്

മനശ്ചാഞ്ചല്യം ഇല്ലാതിരുന്ന ആ മൂന്നു തെമ്മാടിക്കൂട്ടുകാര്‍ ഇന്നവരെവിടെയാണ്‌ ???

ഓര്‍മയുടെ ഓളങ്ങളില്‍ മനസ്സിന്റെ തീരത്തേക്ക് അടിച്ചുകയരുന്ന
കാഴ്ചകളില്‍ ചിലത് . സ്മരണകള്‍ക്ക് മുന്‍പില്‍ മാത്രം കീഴടങ്ങുന്ന മടങ്ങിവരാത്ത കാഴ്ചകള്‍
നഷ്ടപെടലിന്റെ കാഴ്ചകള്‍ !!!
പടികള്‍ കയറുവാന്‍ ഒരു കാലം പടിയിറങ്ങുവാനും........!
ഇനി പടിയിറക്കത്തിന്റെ

വേര്‍പാടിന്റെ വേദനയാകുന്ന മഷിയില്‍ സ്നേഹാക്ഷരങ്ങള്‍ തെളിക്കുന്ന കാലം..
ശ്രദ്ധയോടെ ചവിട്ടിക്കയറിയ പടികള്‍ ദുഖാലസിതരായി ഇറങ്ങിതുടങ്ങുന്ന ആരും സംഭവിക്കാനാശിക്കാത്ത തും ആസന്നവുമായ സുന്ദര നിമിഷങ്ങള്‍

ശരമൊഴിയാത്ത ആവനാഴികളും ലക്‌ഷ്യം തെറ്റാതെയ്യുന്ന മിടുക്കും ആചാര്യശ്രേഷ്ഠന്മാര്‍ നല്‍കിക്കഴിഞ്ഞു യഥാകാലം ഉപയോഗിക്കാന്‍
അതിനുമുന്‍പ്‌ ഒരു വാക്ക്
" ആകാശത്തിലേക്ക്‌ ലക്ഷ്യം വച്ച് നക്ഷത്രങ്ങളെ സ്വന്തമാക്കുക "
തീര്‍ന്നില്ല ഒന്നുകൂടി

കഴിയുമോ കണ്ണുകള്‍
ഈറനാക്കാതെ,
കവിള്‍ത്തടം നനയ്ക്കാതെ
ഒരുപടിയിറങ്ങുവാന്‍ ??

ക്ഷമാപണം :-
മനസ്സാ വാചാ കര്‍മണ
നീ ഒരിക്കലെന്കിലും വേദനിക്കാന്‍ ഞാന്‍ ഒരു കാരണമായെന്കില്‍

നന്ദിവാക്ക് :-
എനിക്ക് നല്‍കിയ എല്ലാ സഹിഷ്ണുതക്കും

ആശംസകള്‍ :-
എല്ലാവിധത്തിലുള്ള വിജയങ്ങള്‍ക്കും ജീവിതാവസാനംവരെ

പിറക്കട്ടെ ഇന്നിനി ഈ പുസ്തകതാളില്‍ എന്‍പ്രിയമിത്രമെ നിന്‍ സ്നേഹാക്ഷരങ്ങള്‍

Inspired by the recall of an Autograph
"SNEHAKSHARAM" year 2007 (GCM)


No comments:

Post a Comment