27 August 2012

ഓണം രണ്ടായിരത്തി പന്ത്രണ്ട്

ഓണം
വീണ്ടും വന്നെത്തിയിരിക്കുന്നു..
പ്രവാസത്തിലെ ഓണത്തിന് കുറെ പ്രത്യേകതകളുണ്ട്.. കുടുംബങ്ങള്‍ക്ക് ഒത്തുചേര്‍ന്നു ആ പഴമയിലേക്ക് എത്തിനോക്കാന്‍ കിട്ടുന്ന വിരളമായ ഒരു അവസരം. കുഞ്ഞുമക്കള്‍ അത്ഭുതത്തോട നോക്കിക്കാണുന്ന ചില തഴക്കങ്ങള്‍.
ഓണത്തപ്പനും, പൂവിളിയും, പൂക്കളവും, പുലികളിയും ഒക്കെ നമ്മുടെതായ പരിമിതിക്കുള്ളില്‍ ഇവിടെ വീണ്ടും ഒരുക്കാന്‍, തലമുറകള്‍ക്ക് മാതൃകയാവാന്‍ കൂടി ഒരു അവസരം.
നമ്മുടെ മാതൃഭാഷയായ മലയാളം പോലും എത്ര നാളുകള്‍ ഈ കുരുന്നുകളുടെ ചുണ്ടില്‍ അവശേഷിക്കുമെന്നറിയാത്ത നാളുകളിലൂടെ കടന്നുപോകുമ്പോള്‍ ഒരിക്കലെങ്കിലും അവര്‍ക്ക് ഇങ്ങനെ ഒക്കെ ആയിരുന്നു മുന്‍പ്‌ എന്ന് കാട്ടിക്കൊടുക്കാന്‍ നമുക്കൊന്ന് ശ്രമിച്ചുകൂടെ??

അത്തം തുടങ്ങി പത്താം നാള്‍ തിരുവോണമെന്ന ചൊല്ല് ഇത്തവണ ആരാണ് തെറ്റിച്ചത് മാവെലിയോ...?
എന്തൊക്കെ ആയാലും ചൊല്ല് അങ്ങിനെ തന്നെ നില്‍ക്കട്ടെ, തല്ക്കാലം ഇത്തവണ ഇങ്ങനെ പോകട്ടെ.

മാനുഷരെല്ലാരുമൊന്നുപോലെ ആയിരുന്നെന്നു പറയപ്പെടുന്ന ആ ഒരു നല്ലകാലത്തിന്റെ സ്മരണകള്‍ പുതുക്കാന്‍ നമുക്ക് കിട്ടിയിരിക്കുന്ന ചില മണിക്കൂറുകള്‍, അവയെ നല്ലതുപോലെ, നമ്മുടെ ഈ പ്രവാസകാലത്തിലെ എന്നെന്നും ഓര്‍മ്മിക്കാന്‍ ഉതകുന്ന കുറെ നല്ല നിമിഷങ്ങളോടൊപ്പം ചേര്‍ത്തുവക്കാന്‍ നമുക്ക് ശ്രമിക്കാം അതിനുവേണ്ടി എല്ലാവരുടെയും ശ്രമിക്കുമെന്ന്  പ്രതീക്ഷിക്കുന്നു...
മഹാബലിയെ  പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം... ആ ദിവസത്തിനായി....
ഓണത്തിന്‍റെ സര്‍വശ്രീയും ഉണ്ടാകട്ടെ എന്ന ആശംസകളോടെ....
സസ്നേഹം.
പൂവിളി  പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പോന്നോനതുമ്പി......