10 August 2012

അമ്മമലയാളമേ....


അമ്മമലയാളമേ
നിന്നോടുള്ള എന്‍റെ ഇഷ്ടങ്ങള്‍ ഇവിടെ കുറിക്കുവാനുള്ള ആ വിങ്ങല്‍ ഇവിടെ അക്ഷരങ്ങളുടെ വേഷപ്പകര്‍ച്ചയില്‍ പുനര്‍ജനിയിലക്ക് - എന്‍റെ പരിമിധിക്കുള്ളിലെ അക്ഷരസങ്കല്പങ്ങളായി. നിന്‍റെ നന്മകള്‍ നിരഞ്ഞുതുളുംബുന്ന ആ ലോകത്തെക്ക് ഞാനും വന്നോട്ടെ.

സരസ്വതീ കടാക്ഷമുള്ളവര്‍ നിന്നെ പുകഴ്ത്തുമ്പോള്‍ ഞാനും അതിശയിക്കാറുണ്ട്. തിരശ്ശീലക്കുള്ളിലേക്ക് മറഞ്ഞുനില്‍ക്കാന്‍ വെമ്പുന്ന എന്‍റെ മനസ്സിനെ ചിലപ്പോള്‍ നീ പുറത്തെക്ക് വലിചിഴക്കുമ്പോള്‍, ഒരുമാത്ര നിനക്ക് വഴങ്ങുന്നു...
അറിയില്ല എന്തുകൊണ്ടെപ്പോഴും ഇങ്ങനെന്നു.

ഉപന്ന്യാസങ്ങള്‍ക്കുവേണ്ടിയാണ് ആദ്യം ഞാന്‍ നിന്നെ പ്രണയിച്ചത്, ഇപ്പോള്‍ അവയെന്നെ ശല്യം ചെയ്യാറില്ല അതുകൊണ്ടുതന്നെ നിന്നെ ഞാനിടക്കെപ്പോഴോ മറന്നു കളഞ്ഞിരുന്നു. പരിഭവമരുതേ... എന്താണെങ്കിലും ഇന്നിത് വരുതിയിലാക്കാന്‍ (എഴുത്ത് മുഴുമിപ്പിക്കാന്‍) നീ കൂടി എന്റടുത്തു വേണമെന്നൊരു തോന്നല്‍..
അറിയാം നീ പിരിയില്ലന്നു, ശേഷവും; ഞാനിതൊന്നു മുഴുമിപ്പിച്ചോട്ടേ...