26 July 2012

For those who do care for, my buddies :) [എന്‍റെ സ്നേഹിതര്‍ക്ക് ]

കഴിഞ്ഞ തവണ പറഞ്ഞതെന്തായിരുന്നു.......?
ജീവിതചക്രം വളരെ വേഗത്തില്‍ തിരിഞ്ഞു കൊണ്ടിരിക്കുന്നു......
അത് തന്നെ.
വ്യാഴാഴ്ചകള്‍ അങ്ങിനെ ഒരു ഓര്‍മ്മപ്പെടുത്തലാണെനിക്ക് നല്‍കാറുള്ളത് ...
രണ്ടു വ്യാഴവട്ടങ്ങള്‍ ഇതിനോടകം കഴിഞ്ഞിരിക്കുന്നു ആകെ മൊത്തം ടോട്ടല്‍ ;)
കൂടെ ചില വല്സരങ്ങളും...
കൂടുതലും, ഒന്നിനുമല്ലാതെ എന്തിനോ വേണ്ടി കളഞ്ഞ കുറെ നാളുകളും...
ഒന്നിനെക്കുറിച്ചും പരിഭവമില്ല...
എന്താണെന്നു വെച്ചാല്‍ ഈ
ജീവിതത്തിന്റെ വ്യക്തസ്ഫടിക, സംഭാഷണം സഹിതം ഉള്ള ആ സ്ക്രിപ്റ്റ്‌ ഉടയോന്‍റെ കയ്യില്‍ ഉള്ളതുകൊണ്ട് തന്നേ...
എന്നിരുന്നാലും ഇങ്ങനെ മടിയനായി ഇരിക്കുവാന്‍ തന്നെയോ ഞാന്‍ നിശ്ചയിച്ചത് ?? മനപ്പൂര്‍വ്വമല്ല എങ്ങിനെ ഒക്കെയോ ആയിപ്പോകുന്നു...
ആരുടെ ഒക്കെയോ പകുക്കലില്‍ ഇഷ്ട്ടപ്പെട്ടും വീണ്ടും പകുത്തും, ഇഷ്ട്ടപ്പെട്ടും, കമെന്റ് ഇട്ടും ഒക്കെ കുറെ സമയം കളഞ്ഞിരിക്കുന്നു... കുറച്ചു നാള്‍ കൂടി ഇങ്ങനെ താന്നെ പോകട്ടെ....
ഇടക്കുള്ള ചില നല്ല (എന്ന് ഞാന്‍ മാത്രം കരുതുന്ന?) അവസ്ഥ പുതുക്കലും എല്ലാം ഇതിന്റെ ഭാഗം ആയി തുടരുന്നു.....
എല്ലാം ഒരു കാര്യവുമില്ലാത്തത് തന്നേ... പിന്നെ എന്തേ ഇങ്ങനെ തോന്നാന്‍ ???

വെറും വെറുതെ!! എന്നല്ലാത മറ്റെന്തു പറയാന്‍...

പിന്നീട് വല്ലപ്പോഴും ഓര്‍ത്തു രസിക്കാന്‍ ഉള്ള ഒരു രസച്ചരട് ആകുമെന്കില്‍.....?
എന്റെ വിചാരങ്ങള്‍ ഇത്രമാത്രം!!

ആരൊക്കെ എന്നെ കേള്‍ക്കുന്നു എന്നുള്ള ആകാംഷ ഇല്ലാതില്ല

സുഹൃത്തുക്കളുടെ ഇഷ്ട്ടപ്പെടല്‍ ആഗ്രഹിക്കതവരുണ്ടോ??

ജീവിതത്തില്‍ ചില മാറ്റങ്ങള്‍ ഒക്കെ വരുത്തണമെന്ന ചിന്തയായിരുന്നു കഴിഞ്ഞ ആഴ്ചയിലെ അജണ്ട... അതും വെറുതെ ആയി....


അറേബ്യയിലെ നോമ്പാചരണം കുറച്ചു കഷ്ടപെടുതുന്നുണ്ട് ...

എങ്കിലും അവരുടെ തീക്ഷണത എടുത്തുപറയേണ്ടതുതന്നെ....

നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്ന് അവിടുന്ന് പറഞ്ഞതുപോലെ

ഞാനും എന്റേത് മാത്രമായ, ചിലപ്പോള്‍ നിങ്ങളുടേതും
വിശ്വാസങ്ങലിലേക്ക് മടങ്ങുന്നു....

പുഞ്ചിരിക്കുന്ന നല്ല കുറെ മുഖങ്ങളെ കാണുവാന്‍ ഞാനിവിടുണ്ടാകും


എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും വേണ്ടി....


Dedicated to all my dear friends, even those who s not reading me too.
 

(i don care; if you don't, but i do care who cares) Do read with correct spelling, i may go wrong...

Happy weekend to all...


നല്ല ഒരു ആഴ്ചാവസാനം എല്ലാവര്ക്കും നേരുന്നു..
വീണ്ടും കാണാം...

സസ്നേഹം

ആന്‍സണ്‍

No comments:

Post a Comment